ചെന്നൈ: പൊന്നിയിന്‍ സെല്വന് സിനിമ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനില്‍ ഇ ഡി റെയ്സ്. ചെന്നൈയിലെ ഓഫിസിലടക്കം പത്തിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. അലിരാജ സുഭാഷ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലൈക്ക പ്രൊഡക്ഷൻസ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2014 മുതല്‍ സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ലൈക്ക മൊബൈൽസ് എന്ന കമ്പനി 21 രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ടു സ്ഥാപനങ്ങളും ചട്ട പ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്നാണ് ഇ ഡി നല്കുന്ന വിശദീകരണം.
ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിൽ സെല്വന്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥയാണ് സിനിമ യിലൂടെ പറയുന്നത്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കിയിരിക്കുന്നത്.