സിനിമ പരാജയം; നിര്‍മ്മാതാവിന് 50 കോടി തിരികെ നല്‍കി നടന്‍ പ്രഭാസ്

ഹൈദരാബാദ്: സിനിമ പരാജയപ്പെട്ടതിനുപിന്നാലെ തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ പകുതി തിരികെ നല്‍കി നടന്‍ പ്രഭാസ്. രാധേ ശ്യാം എന്ന ചിത്രത്തിനുവേണ്ടി പ്രഭാസ് നൂറുകോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ബോക്‌സ്ഓഫീസിറ്റില്‍ ഹിറ്റ് പ്രതീക്ഷിച്ച് പുറത്തിറക്കിയ ചിത്രം വലിയ പരാജയമാണ് നേരിട്ടത്. ഇതോടെയാണ് നിര്‍മ്മാതാക്കളെ സഹായിക്കാനായി നടന്‍  പ്രതിഫലത്തിന്റെ പകുതി തിരികെ നല്‍കിയത്. പിങ്ക് വില്ലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മ്മാതാക്കളോ വിതരണക്കാരോ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് പണം നല്‍കിയതെന്നും പ്രഭാസ് പറഞ്ഞതായും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 മാര്‍ച്ച് 11-നാണ് രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം തിയറ്ററുകളിലെത്തിയത്. യു വി ക്രിയേഷന്‍സും ടീ സീരീസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയായിരുന്നു നായിക. ജയറാം, സത്യരാജ്, കൃഷ്ണം രാജു, ജഹപതി ബാബു എന്നിവരും രാധേശ്യാമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അതേസമയം, കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കോലാറാണ് പ്രഭാസിന്റെ അടുത്ത സിനിമ. പൃഥ്വിരാജും ശ്രുതിഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More