എ ഐ അത്ര പ്രശ്നക്കാരനല്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി

ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടുകളുടെ രംഗപ്രവേശത്തോടെ ഭാവിയിൽ അത് ഉയർത്തിയേക്കാവുന്ന ഭീഷണികളെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളുടെ തലതൊട്ടപ്പന്‍ ജെഫ്രി ഹിന്റണ്‍ മുതല്‍ ശത കോടീശ്വരന്‍ എലോണ്‍ മസ്ക് വരെ അത് മനുഷ്യരാശിക്ക് ഭീഷണിയാണെന്ന പ്രസ്തവാനയുമായി രംഗത്തെത്തിയിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ എ ഐ അത്ര പ്രശ്നക്കാരനല്ലെന്ന് പറയുകയാണ്‌ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല.

ടെക്നോളജി വിദ​ഗ്ധരുടെ നിയന്ത്രണത്തിൽ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയപ്പെടേണ്ടതില്ല. ന്യൂസ് ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്.  ഓട്ടോ-പൈലറ്റ് എഐ യുഗത്തിൽ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്ക് ആണ് നാമിന്ന് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എ ഐ-യുടെ ഈ വളര്‍ച്ച ജോബ്‌ മാര്‍ക്കറ്റില്‍ വിപരീത ഫലം ഉണ്ടാക്കുമെന്നും സത്യ നദെല പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ചാറ്റ് ജിപിടിയെ വെല്ലുന്ന ബാര്‍ഡ് എന്ന എ ഐ മുതല്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുളള നിരവധി സാങ്കേതിക വിദ്യകളാണ് ഗൂഗിളിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More