കേരളം ലോകത്തിന് തന്നെ മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്- മന്ത്രി മുഹമ്മദ് റിയാസ്‌

കോഴിക്കോട്: കേരളം ലോകത്തിനു തന്നെ മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാളെ ആകെ പൂട്ടിപ്പോകുമെന്ന് പറഞ്ഞ കേരളം ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയോടെ ഉയര്‍ത്തെഴുന്നേറ്റ് മുന്നോട്ടുപോകുന്നുവെന്ന് പറയുന്നത് ശ്രദ്ധേയമാണെന്നും വ്യാജ പ്രചാരണങ്ങളെ ജനങ്ങളുടെ പിന്തുണയോടെ തളളിമാറ്റി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച 'എന്റെ കേരളം' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കേരളം ലോകത്തിന് മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കാന്‍ സാഹചര്യമില്ലാതെ നില്‍ക്കുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന് താങ്ങാവുന്ന തരത്തില്‍ പൊതുവിദ്യാഭ്യാസമേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്‍പേ തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണീഫോമും എത്തിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്'- മുഹമ്മദ് റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2025-ഓടെ കേരളത്തില്‍ അതിദരിദ്ര വിഭാഗം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നല്‍കിയ വീടുകളുടെ എണ്ണം 3.70 ലക്ഷമായെന്നും നേരത്തെ  വീട് സ്വപ്‌നം കാണാന്‍ കഴിയാത്തവര്‍ ഇന്ന് സ്വന്തം വീടുകളില്‍ കിടന്നുറങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലെങ്കില്‍ ഇതെല്ലാം ചിന്തിക്കാന്‍ കഴിയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More