അമേരിക്കയില്‍ കോവിഡ് കലിയടങ്ങുന്നില്ല

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍  കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 4,866 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 1500-നു താഴെ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍  മരണനിരക്കില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 61,669 ആയി.  ഒരാഴ്ച മുന്‍പ് ദിനംപ്രതിയുള്ള മരണനിരക്ക് 1500-നു താഴെയുമായി തൊട്ടുമുകളിലുമായി വന്നിരുന്നുവെങ്കിലും  തൊട്ടടുത്ത ദിവസങ്ങളില്‍ അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. സമാനമായ രീതിയാണ്‌ ഈ ആഴ്ചയിലും ആവര്‍ത്തിച്ചത്. രാജ്യത്ത് ആകെ 10,64,572 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 

ന്യുയോര്‍ക്കില്‍ 48 മണിക്കൂറിനുള്ളില്‍ 851 മരണം 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 851 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 23474 ആയി.3,06,158 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

6,770 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,16,264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

1,949 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 48,746 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

40,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 3,670 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,218, മസ്സാച്ചുസെറ്റ്സ് -3405, ലൂസിയാന -1,845, ഇല്ലിനോയിസ് -2,215, ജോര്‍ജ്ജിയ -1,100 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 14,070 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 801 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More