മുംബൈ: ഡോണ്‍ 3- യില്‍ നായകനായി രണ്‍വീര്‍ സിംഗ് എത്തുമെന്ന് റിപ്പോര്‍ട്ട്. താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്ന് അറിയിച്ചാണ് ഷാരൂഖ് ഖാന് ഡോൺ 3-യില്‍ നിന്നും പിന്മാറിയത് എന്നാണ് വിവരം. തുടര്‍ന്നാണ് രണ്‍വീര്‍ സിംഗിനെ ഡോണ്‍ 3യിലേക്ക് തെരഞ്ഞെടുത്തത്. അധികം വൈകാതെ എക്സൽ എന്റർടൈൻമെന്റ് രണ്‍വീറിനെ നായകനാക്കിയുള്ള ഡോണ്‍ 3യുടെ പ്രഖ്യാപന വീഡിയോ പുറത്തുവിടും എന്നാണ് വിവരം. ഡോണ്‍ സിനിമയില്‍ നിന്നും ഷാറൂഖ് ഖാന് പിന്മാറിയത് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
എക്സലിന്റെ വിജയ ചിത്രങ്ങളായ ദിൽ ധടക്നെ ഡോ, ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു രണ്‍വീര്‍. 2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് വന്‍ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന് നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍. ഓം പുരി, പ്രിയങ്ക ചോപ്ര, ബൊമന്‍ ഇറാനി, ലാറ ദത്ത, കുനാല്‍ കപൂര്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ആറ്റ്ലീ സംവിധാനം ചെയ്യുന്ന 'ജവാന്' ആണ് ഷാരൂഖാന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. സെപ്തംമ്പര്‍ ഏഴിന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.