കോവിഡ്-19: രോഗികള്‍ 32 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനകം 82,679 പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 10,267 പേര്‍ 

കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 10,267പേരാണ്. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ നിലയാണ്. ഇന്നലെ 6,000 വും ബുധനാഴ്ച 4614 ഉം ചൊവ്വാഴ്ച  5,527 ഉം തിങ്കളാഴ്ച  3699 ഉം ആയിരുന്നു മരണ നിരക്കുകള്‍.  കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീടിള്ള ദിവസങ്ങളില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ്‌ മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്കില്‍ 4,267 പേരുടെ  വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നിരാശപ്പെടുത്തുന്ന കണക്കാണ്.  നിലവില്‍ ലോകത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 2,28,239 ആയി. 59,811 പേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗികളുടെ വര്‍ദ്ധനവ് 24 മണിക്കൂറിനകം 82,679

 കഴിഞ്ഞ 24 മണിക്കൂറിനകം ലോകത്താകെ  82,679 പേരിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെയിത് 73,314 ഉം ചൊവ്വാഴ്ച 70,041ആയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് രോഗികളുടെ എണ്ണം 32,20,830 ആയി. ഇതില്‍ തന്നെ രോഗമുക്തി നേടിയ 10,00,983 പേരെ കഴിച്ചാല്‍ ബാക്കിയുള്ള 22,19,847 പേര്‍ ചികിത്സയിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More