അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

കൊച്ചി: അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'അബ്രഹാം ഓസ്ലര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാമാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മിഥുൻ മാനുവൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ ജയറാമുള്ളത്.

നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരമ്പോക്കിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ജയറാമിനൊപ്പം അർജുൻ അശോകൻ, സായ് കുമാർ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്‌ണ എന്നിവരും ചിത്രത്തിലുണ്ട്. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. 

അതേസമയം, അബ്രഹാം ഓസ്‌ലര്‍' ഉള്‍പ്പടെ മൂന്ന് ത്രില്ലര്‍ ചിത്രങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസിന്റേതായി ചിത്രീകരണം നടക്കുന്നത്. നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറര്‍ ചിത്രമായ ഫീനിക്‌സ്, അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ലീഗല്‍ ക്രൈം ത്രില്ലര്‍ ഗരുഡന്‍ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സുരേഷ് ഗോപിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ​ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തയ്യാറാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Environment

ഇന്ത്യൻ മഹാസമുദ്രം കൂടുതല്‍ 'ചൂടാകുന്നു' ; വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 4 weeks ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 1 month ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 11 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More