റിയാദ്: യുഡിഎഫില്‍നിന്ന് തങ്ങള്‍ സ്വയം പോയതല്ല പിടിച്ച് പുറത്താക്കിയതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനാണ് തന്നെയും പിതാവിനെയും പാര്‍ട്ടി പുറത്താക്കിയതെന്നും എംഎല്‍എയായി മരിക്കാമെന്ന് ആര്‍ക്കും താന്‍ വാക്കുകൊടുത്തിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. റിയാദില്‍ കൊട്ടാരക്കര അസോസിയേഷന് സംഘടിപ്പിച്ച 'ക്യാപ്പിറ്റല്‍ വിത്ത് കെ ബി ജി എന്ന സംവാദ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുഡിഎഫ് സംവിധാനത്തില്‍നിന്ന് ഞങ്ങള്‍ സ്വയം പുറത്തുപോയതല്ല. പിടിച്ചുപുറത്തുകളഞ്ഞതാണ്. ചില കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിച്ചതിനാണ് എന്നെയും പിതാവിനെയും പിടിച്ച് പുറത്താക്കിയത്. എവിടെയായാലും ഞാന്‍ പറയാനുളളത് പറയും. അതിന്റെ പേരിലുണ്ടാവുന്ന നഷ്ടങ്ങള്‍ നോക്കാറില്ല. എംഎല്‍എയോ മന്ത്രിയോ ആയി മരിക്കാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല'- ഗണേഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിനിമാ നടന് എന്നതിനേക്കാള്‍ തന്നിലെ പൊതുപ്രവര്‍ത്തകനെയാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടമെന്നും രക്തബന്ധമല്ലാതിരുന്നിട്ടും സാധാരണക്കാരായ ജനങ്ങള്‍ തരുന്ന സ്നേഹം ഏറ്റുവാങ്ങാന്‍ പൊതുപ്രവര്‍ത്തകര്‍ക്കു മാത്രമേ സാധിക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.