'സിദ്ധരാമയ്യ' ആകാന്‍ വിജയ്‌ സേതുപതി; 'ലീഡര്‍ രാമയ്യ' ഒരുങ്ങുന്നു

Web Desk 10 months ago

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിത കഥ സിനിമയാകുന്നു. ലീഡര്‍ രാമയ്യ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍റെ കരിയറിലെ ആദ്യ ബയോപിക് ചിത്രമാണിത്.  രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സംവിധായകന്‍ സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.  

നിരവധി പ്രമുഖ കലാകാരന്മാര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും, മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ പ്രേക്ഷകരെ അറിയിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം മുതല്‍ നിരവധി മാധ്യമങ്ങള്‍ സിദ്ധരാമയ്യയുടെ ബയോപിക്കിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വിജയ് സേതുപതിയെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.


Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More