യൂസര്‍മാരുടെ വിവരങ്ങള്‍ യു എസിന് കൈമാറി; മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ ഉപയോക്തൃ ഡാറ്റ യുഎസിന് കൈമാറിയതിനെതിരെയാണ് നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് മെറ്റയ്ക്ക് ലഭിച്ചത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരം അമേരിക്കയിൽ സൂക്ഷിക്കുന്നതിനും യൂറോപ്യൻ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. ഡാറ്റാ കൈമാറ്റം വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പറയുന്നു. ഇതോടെ അമേരിക്കൻ സെർവറുകളിലുള്ള വിവരം മെറ്റ നീക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്‌.

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, യൂറോപ്പിലെ തങ്ങളുടെ സോഷ്യൽ മീഡിയ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മെറ്റ മുമ്പ് അറിയിച്ചിരുന്നു. നേരത്തെ, കേംബ്രി‍ഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ഫേസ്ബുക്കിന് ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യന്‍ രൂപയോളം പിഴ ചുമത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Technology

ജി മെയിലില്‍ എ ഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 days ago
Technology

ഈ ലിങ്ക് ഓപ്പണ്‍ ചെയ്യരുത്; വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക്‌ മുന്നറിയിപ്പ്

More
More
Web Desk 2 days ago
Technology

വീണ്ടും ചരിത്ര നേട്ടംകുറിച്ച് ചാറ്റ് ജിപിടി; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

More
More
Web Desk 2 days ago
Technology

വ്യാജ വാട്സ്ആപ്പ് കോള്‍; വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം

More
More
Web Desk 1 week ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Web Desk 1 week ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

More
More