അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ജനപ്രിയ ആപ്ലിക്കേഷനായ വാട്സ് അപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ് അപ്പില്‍ അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും. അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. പുതിയ അപ്ഡേഷന്‍ ബീറ്റയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ എല്ലാ ഉപയോക്താകള്‍ക്കും ഈ ഓപ്ഷന്‍ ഉടനടി ലഭ്യമാകില്ല.

 ഉപയോക്താകള്‍ക്ക് വളരെ ഉപകരപ്രദമായ ഫീച്ചര്‍ ആണിത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്സ് ആപ്പ് മെസേജ് എഡിറ്റ്‌ ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം എഡിറ്റ്‌ ചെയ്യേണ്ട മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന മെനുവില്‍ നിന്നും എഡിറ്റ്‌ ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് മറ്റൊരാള്‍ക്ക് അയച്ച മെസേജില്‍ മാറ്റം വരുത്താന്‍ സാധിക്കും. സന്ദേശം അയച്ച് 15മിനിറ്റിനുള്ളില്‍ മാത്രമേ ഈ രീതിയില്‍ എഡിറ്റിംഗ് സാധ്യമാവുകയുള്ളൂ.

അതേസമയം, കഴിഞ്ഞ ദിവസം വാട്സ് ആപ്പ് സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന "ലോക്ക് ചാറ്റ്" അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ചാറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്‍റെ വിരല്‍ അടയാളമോ പാസ് വേര്‍ഡോ ഉപയോഗിച്ച് മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ സേവ് ആവുകയുമില്ല. തെറ്റായ പാസ്​വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, അതിലെ മുഴുവന്‍ ഡേറ്റയും ക്ലിയര്‍ ആക്കാനുള്ള ഓപ്ഷനാണ് ആദ്യം വരിക. ഇതിനുശേഷം മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Technology

ജി മെയിലില്‍ എ ഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 days ago
Technology

ഈ ലിങ്ക് ഓപ്പണ്‍ ചെയ്യരുത്; വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക്‌ മുന്നറിയിപ്പ്

More
More
Web Desk 2 days ago
Technology

വീണ്ടും ചരിത്ര നേട്ടംകുറിച്ച് ചാറ്റ് ജിപിടി; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

More
More
Web Desk 2 days ago
Technology

വ്യാജ വാട്സ്ആപ്പ് കോള്‍; വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം

More
More
Web Desk 1 week ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Web Desk 1 week ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

More
More