കോടതിയലക്ഷ്യ കേസ്; നിരുപാധികം മാപ്പുപറഞ്ഞ് അർണബ് ഗോസ്വാമി

ഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് റിപ്പബ്ലിക് ടിവി ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവിയുമായ ആര്‍ കെ പച്ചൗരി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അര്‍ണബ് ഗോസ്വാമി മാപ്പുപറഞ്ഞത്. 2016-ലാണ് പച്ചൗരി അര്‍ണബിനെതിരെ പരാതി നല്‍കിയത്. അന്ന് അര്‍ണബ് ടൈംസ് നൗവിലായിരുന്നു. പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിരുന്നു.  ഈ ഉത്തരവ് അര്‍ണബുള്‍പ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് പച്ചൗരി ഹൈക്കോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തന്നെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയാണെന്നും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആര്‍ കെ പച്ചൗരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 'ബഹുമാനപ്പെട്ട കോടതിയോട് മാപ്പുചോദിക്കുന്നു.  മാപ്പപേക്ഷ സ്വീകരിച്ച് എനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കോടതിയുടെ ഉത്തരവുകള്‍ മനപ്പൂര്‍വ്വം അനുസരിക്കാതിരിക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല. കോടതി 18-2-2015-ല്‍ പുറപ്പെടുവിച്ച CS (OS) 425 ഉത്തരവിന്റെ പരിധിയില്‍ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്'- എന്നാണ് അര്‍ണബ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

More
More
National Desk 5 hours ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സച്ചിന്‍ പൈലറ്റ്‌

More
More
National 22 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 22 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 23 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 23 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More