നടന്‍ സി പി പ്രതാപന്‍ അന്തരിച്ചു

കൊച്ചി: സിനിമാ സീരിയല്‍ നടന്‍ സിപി പ്രതാപന്‍ അന്തരിച്ചു. 70 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987-ൽ ചെപ്പ് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, തച്ചിലേടത്ത് ചുണ്ടന്‍, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയണ്‍ തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രം കൈകാര്യം ചെയ്തു.  

ഇന്ത്യാ ടുഡേ എറണാകുളം മാർക്കറ്റിങ്‌ റീജണൽ ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്‌. ജീവൻ ടിവി എറണാകുളം ജനറൽ മാനേജരായിരുന്നു. കലാകൗമുദി, ഇന്ത്യൻ എക്‌സ്‌പ്രസ്‌ എന്നിവിടങ്ങളിലും മാർക്കറ്റിങ്‌ വിഭാഗത്തിൽ ജോലി ചെയ്‌തു. സ്‌ത്രീ, മാനസപുത്രി തുടങ്ങി 80-ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
Web Desk 22 hours ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More
Web Desk 23 hours ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപിയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തില്ല- കെ കെ രമ

More
More
Web Desk 1 day ago
Keralam

കോൺഗ്രസ് ലീഗിനെ വീണ്ടും വഞ്ചിച്ചു - കെ ടി ജലീല്‍

More
More
Web Desk 1 day ago
Keralam

'എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും'- സാബു ജേക്കബ്

More
More