അന്ന് കോഹ്ലി, ഇന്ന് ഗില്‍; ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റം- പൃഥ്വിരാജ്

Web Desk 11 months ago

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ സമയമാണിതെന്ന് നടന്‍ പൃഥ്വിരാജ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കിയ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനത്തിന് പിന്നാലെയാണ് താരത്തിനെ പ്രശംസിച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്. ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ ബാറ്റിംഗിലൂടെ പരാജയപ്പെടുത്തിയ  23കാരന്‍ വിരാട് കോഹ്ലിയെപ്പോലെ മറ്റൊരു 23കാരന്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ്  ട്വിറ്ററില്‍ കുറിച്ചു. 

2012ല്‍ ഓസ്ട്രേലിയയില്‍ നടന്ന മത്സരത്തില്‍ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 133 റണ്‍സടിച്ച കോഹ്ലി മലിംഗയുടെ ഒരോവറില്‍ 24 റണ്‍സടിച്ച് ഇന്ത്യയെ  ഫൈനലില്‍ എത്തിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ വരവറിയിച്ച ഇന്നിംഗ്സായിരുന്നു അത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ്  ട്വീറ്റ് ചെയ്തത്. 

അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 129 റണ്‍സാണ് ഗില്‍ നേടിയത്. ഇതോടെ ഈ സീസണില്‍ ഗില്‍ നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ഏഴ് ഫോറും 10 സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ അടുത്ത 17 പന്തില്‍ സെഞ്ചുറിയിലെത്തി. 49 പന്തിലാണ് ഗില്‍ സെഞ്ചുറി തികച്ചത്.

Contact the author

Web Desk

Recent Posts

Sports Desk 1 week ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 1 week ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 1 week ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 9 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 11 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More