രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നതുപോലെ ജീവിച്ചുകൊളളാം എന്ന് മാപ്പെഴുതിക്കൊടുത്ത, മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ സവര്‍ക്കറുടെ ജന്മദിനമാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കേണ്ടതെന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍:

സവര്‍ക്കറുടെ ജന്മദിനത്തിലാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. 1883 മെയ് 23-നാണ് സവര്‍ക്കര്‍ ജനിച്ചത്. സവര്‍ക്കറെപ്പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത്? 1913 നവംബര്‍ പതിനാലിന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത ഒരു കത്തുണ്ട്. ഞാന്‍ തെറ്റായ പാതയിലൂടെയാണ് ഇത്രയും കാലം സഞ്ചരിച്ചത്. എന്റെ പാത സ്വീകരിച്ച ആയിരക്കണക്കിന് ചെറുപ്പക്കാര്‍ വഴിതെറ്റി. അവരെയൊക്കെ ശരിയായ പാതയില്‍ നടത്താനായി ഇനിയുളള കാലം ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നതുപോലെ ബ്രിട്ടീഷ് സര്‍ക്കാരിന് അനുകൂലമായ പ്രചാരണം നടത്തി ജീവിച്ചുകൊളളാം എന്നും പറഞ്ഞ് മാപ്പെഴുതിക്കൊടുത്തയാളാണ് സവര്‍ക്കര്‍. 

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തോട് സഹകരിക്കാത്ത, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി, അവര്‍ക്കുവേണ്ടി ജീവിക്കുമെന്ന് പറഞ്ഞ വ്യക്തിയുടെ ജന്മദിനമാണോ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനുളള ദിനമായി തെരഞ്ഞെടുക്കേണ്ടത്? ഇത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടപ്പെട്ട രക്തസാക്ഷികളെ അപമാനിക്കലാണ്. ഇതുകൊണ്ട് തീര്‍ന്നില്ല സവര്‍ക്കറുടെ 'വീര' ഗാഥകള്‍. 1923-ല്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകമുണ്ട് ഹിന്ദുത്വ. അതില്‍ പുണ്യഭൂമിയെയും പിതൃഭൂമിയെയും കുറിച്ചാണ് പറയുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്കാരല്ല, അവരുടെ പുണ്യഭൂമിയല്ല ഇന്ത്യ, അവരുടെ പിതൃഭൂമിയല്ല ഇന്ത്യ. അതുകൊണ്ട് ഇന്ത്യ അവരുടേതല്ല എന്നാണ് ആ പുസ്തകത്തില്‍ സവര്‍ക്കര്‍ പറഞ്ഞത്. ആ സവര്‍ക്കറുടെ ജന്മദിനമാണോ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കേണ്ടത്?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More