സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്‌; നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പാറ്റ്ന: ബീഹാറിലെ സ്കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ബീഹാറിലെ അരാരിയ ജില്ലയിലെ അമൗനയിലെ സർക്കാർ സ്‌കൂളിലാണ് ഉച്ച ഭക്ഷണത്തില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 100 കണക്കിന് കുട്ടികളെ ഫോർബ്സ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രാവിലെ 9 മണിയോടെ പ്രദേശത്തുള്ള ഒരു എന്‍ജിഒ പാചകം ചെയ്ത ഭക്ഷണം സ്കൂളില്‍ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. സാഹചര്യം രൂക്ഷമായതോടെ സ്‌കൂൾ അധ്യാപകർ ഗേറ്റ് അടച്ചു. ഇതിനെ തുടര്‍ന്ന് പ്രകോപിതരായ ആളുകള്‍ ഗേറ്റ് ബലമായി തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. എസ്ഡിഎം, എസ്ഡിഒ, ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More