അങ്കമാലി: എറണാകുളം അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. തമിഴ്നാട് ട്രിച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ആരുടെയും നില ഗുരുതരമല്ല. ഇന്ന് (ഞായറാഴ്ച്ച) 6.30 ഓടയായിരുന്നു അപകടം. ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വേഗം ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത്. അപകടത്തിൽപ്പെട്ട ബസ് പിന്നീട് എക്സ്കവേറ്ററുപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ട ആരുടേയും നിലഗുരുതരമല്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.