ലൈവില്‍ വന്ന് ഏഴ് ബോട്ടില്‍ ചൈനീസ് വോട്ക കുടിച്ചയാള്‍ മരിച്ചു

ബീജിംഗ്: ലൈവില്‍ ഏഴ് ബോട്ടില്‍ ചൈനീസ് വോട്ക കുടിച്ച സോഷ്യല്‍ മീഡിയാ താരം മരിച്ചു. സോഷ്യല്‍ മീഡിയയില്‍ സന്‍ക്വിയാങ് എന്നറിയപ്പെടുന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ചൈനയുടെ ടിക്ടോക് എന്നറിയപ്പെടുന്ന ഡൗയിനിലെ ലൈവ് സ്ട്രീമിംഗിനിടെയാണ് ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ഏഴ് കുപ്പി ബൈജിയു ഇയാള്‍ കഴിച്ചത്. ഒരാള്‍ക്ക് തുടര്‍ച്ചയായി എത്രത്തോളം മദ്യം കഴിക്കാനാവും എന്ന് തെളിയിക്കാനുളള ചാലഞ്ചിന്റെ ഭാഗമായാണ് സന്‍ക്വിയാങ് മദ്യം കുടിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെയ് പതിനാലിന് പുലര്‍ച്ചെയാണ് സന്‍ക്വിയാങ് ചാലഞ്ച് തുടങ്ങിയത്. മദ്യം കുടിച്ച് 12 മണിക്കൂര്‍ കഴിഞ്ഞ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യം അമിതമായി അകത്തുചെന്നതാണ് മരണകാരണം എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അവന്‍ എത്രമാത്രം മദ്യം കഴിച്ചുവെന്ന് എനിക്കറിയില്ല. അവന്‍ നാലു കുപ്പികള്‍ തീര്‍ത്തതിനുശേഷമാണ് ഞാന്‍ വീഡിയോ കാണുന്നത്. അവന്റെ വീട്ടുകാര്‍ എത്തുമ്പോഴേക്കും അവന്‍ മരിച്ചിരുന്നു. അടിയന്തര ചികിത്സ നല്‍കാനുളള അവസരം പോലും ലഭിച്ചില്ല'- സന്‍ക്വിയാങിന്റെ സുഹൃത്ത് ഷാവോ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More