പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹറാണ്. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് പ്രതിയെ അറസ്റ് ചെയ്‌തത്‌. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പും നിയമ നടപടി സ്വീകരിച്ചിരുന്നു.

ഈ മാസം 21-നാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 83.87 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ വിജയ ശതമാനം കുറവാണ്. 3, 61091 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,02865 കുട്ടികൾ വിജയിച്ചു. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും  86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 3 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More