നടി നവ്യാ നായര്‍ ആശുപത്രിയില്‍

കോഴിക്കോട്: ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവ്യയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്റെ പുതു ചിത്രമായ ജാനകി ജാനേന്‍റെ പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടയിലാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അറിയിച്ചിരുന്നു. താരത്തെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് ആശുപത്രിയില്‍ എത്തിയിരുന്നു.

അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്റുകളിൽ മുന്നേറുകയാണ്. സൈജു കുറുപ്പും നവ്യാ നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ്  ജാനകി ജാനേ. തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Keralam

ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

More
More
Web Desk 1 day ago
Keralam

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയമസഭയുടെ അംഗീകാരം

More
More
Web Desk 1 day ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 2 days ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 2 days ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More