സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ ഇടപെടല്‍ ഫലം കാണുന്നു. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം ഗെഹ്ലോട്ടിനും പൈലറ്റിനുമൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോഴാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. 

'സച്ചിനും അശോക് ഗെഹ്ലോട്ടും ഇനി ഒന്നിച്ചുനീങ്ങും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇരുനേതാക്കളും ഒന്നിച്ചുനിന്ന് ബിജെപി തോല്‍പ്പിക്കുകയും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരികയും ചെയ്യും'- കെ സി വേണുഗോപാല്‍ പറഞ്ഞു. എന്ത് ഉപാധിയാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനുമുന്നില്‍ വെച്ചതെന്ന് വ്യക്തമല്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. നാലുമണിക്കൂറോളമാണ് ഇരുനേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കിയ വസുന്ധര രാജെ സിന്ധ്യയുടെ അഴിമതി പുറത്തുകൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയാണ് ഏറ്റവുമൊടുവില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രംഗത്തുവന്നത്. ഈ ആവശ്യമുയര്‍ത്തി സച്ചിന്‍ തെരുവിലിറങ്ങിയതോടെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരാജയത്തിന് കാരണമാകും എന്ന ആശങ്ക വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി ഒരു പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമമാരംഭിച്ചത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 23 hours ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 2 days ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More