പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

ഡല്‍ഹി: പുതിയ ഇന്ത്യയ്ക്കായി പുതിയ പാര്‍ലമെന്റ് എന്ന ബിജെപിയുടെ മുദ്രാവാക്യത്തിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്. പഴയതോ പുതിയതോ അല്ല, തനിക്ക് തന്റെ ഇന്ത്യയെ തിരികെ വേണം എന്നാണ് കപില്‍ സിബല്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

'സര്‍ക്കാരും ബിജെപിയും പറയുന്നത് പുതിയ ഇന്ത്യക്കായി പുതിയ പാര്‍ലമെന്റ് എന്നാണ്. ഞാന്‍ പറയുന്നത് പഴയതോ പുതിയതോ അല്ല, മതപരമായ ആചാരങ്ങളില്ലാത്ത പാര്‍ലമെന്റും, എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന നിയമവുമുളള, മതവിശ്വാങ്ങളുടെ പേരില്‍ പൗരന്മാര്‍ കൊല്ലപ്പെടാത്ത, പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് ബജ്‌റംഗ് ദളിനെ ഭയപ്പെടേണ്ടാത്ത, രാഷ്ട്രീയവത്കരിക്കാത്ത കേന്ദ്ര ഏജന്‍സികളും ന്യായത്തിനൊപ്പം നില്‍ക്കുന്ന, നിഷ്പക്ഷ മാധ്യമങ്ങളുമുളള എന്റെ ഇന്ത്യയെ എനിക്ക് വേണം'- കപില്‍ സിബല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സവര്‍ക്കറുടെ ജന്മദിനമായ മെയ് 28-നാണ് പ്രധാമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. രാവിലെ ഏഴരയോടെ പൂജ നടത്തിയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ലോക്‌സഭാ ചേമ്പറില്‍ മോദി ചെങ്കോലും സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണ് പൂര്‍ത്തിയായതെന്നും പുതിയ പാര്‍ലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് സാക്ഷിയാകുമെന്നും അദ്ദഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 2 days ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More