ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് അയോധ്യാ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ജൂണ്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ജൂണ്‍ ഒന്നിന് ജില്ലാ താലൂക്ക് തലങ്ങളില്‍ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകളും മഹിളാ, യുവജന, വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. തുടര്‍ന്നുളള സമരപരിപാടികളെക്കുറിച്ച് ഗുസ്തി താരങ്ങള്‍ തീരുമാനമെടുക്കും. ജന്ദര്‍ മന്ദറില്‍ അനുമതി നിഷേധിച്ചതിനാല്‍ പ്രതിഷേധപരിപാടികള്‍ ഡല്‍ഹിയിലേക്ക് മാറ്റാനാണ് സാധ്യത.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗാ നദിയിലൊഴുക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ഹരിദ്വാറിലെ ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കാനാണ് തീരുമാനം. തങ്ങളുടെ കണ്ണീര്‍ കാണാന്‍ രാഷ്ട്രപതി തയാറാവാത്തതിനാല്‍ മെഡലുകള്‍ തിരികെ ഏല്‍പ്പിക്കാനാഗ്രഹിക്കുന്നില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിന്റെ പെണ്‍മക്കള്‍ എന്നാണ് തങ്ങളെ മോദി നേരത്തെ വിശേഷിപ്പിച്ചതെന്നും ഫോട്ടോ എടുക്കാന്‍ മാത്രമേ അദ്ദേഹത്തിന് തങ്ങളെ ആവശ്യമുണ്ടായിരുന്നുളളുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 11 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More