ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന -എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ മറിച്ചിട്ടുകൊണ്ട്‌ എക്നാഥ് ഷിന്‍ഡേക്കൊപ്പം ബിജെപി പാളയത്തിലേക്ക് പോയ 22 എംഎല്‍എമാര്‍ തിരിച്ച് ഉദ്ധവ് താക്കറെയോടൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രമായ സാംന. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവുമായി എക്നാഥ് ഷിന്‍ഡേ  22 എംഎല്‍എമാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് വിനായക് റാവത്തിനെ ഉദ്ധരിച്ച് സാംന റിപ്പോര്‍ട്ട് ചെയ്തു.    

ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഭരിക്കുന്ന മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡേയോടുള്ള വിയോജിപ്പും അതൃപ്തിയുമാണ് വിമത എംഎല്‍എമാരെ മാതൃസംഘടനയിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എക്നാഥ് ഷിന്‍ഡേ വിഭാഗത്തിലുള്ള മുതിര്‍ന്ന നേതാവ് ഗജാനന്‍ കിര്‍ത്തികര്‍ ആണ് വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപിയോടുള്ള അതൃപ്തി ഇദ്ദേഹം നേരത്തെ തന്നെ തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഈ എംഎല്‍എമാര്‍ ഉന്നയിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷിന്‍ഡേ വിഭാഗം ശിവസേനയെ ഒതുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത് എന്നാണ് പൊതുവിലുള്ള പരാതി. നിലവില്‍ 13 എംപിമാരാണ് ഷിന്‍ഡേ പക്ഷം ശിവസേനക്കൊപ്പം ഉള്ളത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. എന്നാല്‍ 7 സീറ്റിലധികം വിട്ടു നല്‍കേണ്ടതില്ല എന്ന് ബിജെപി തീരുമാനിച്ചതായാണ്  സൂചന. ഇതും വിമത വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബീഹാറില്‍ ഘടക കക്ഷിയായിരുന്ന ജെഡിയുവിനെ ക്ഷയിപ്പിച്ചതുപോലെ തങ്ങളെ കാലുവാരുമോ എന്ന ആശങ്കയും കുറച്ചുനാളുകളായി ഷിന്‍ഡേ വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിമതനീക്കം ശക്തമായിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 23 hours ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 2 days ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More