ബാബറി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്ന ബ്രിജ് ഭൂഷനെ ബിജെപി അറസ്റ്റ് ചെയ്യില്ല- അശോകന്‍ ചരുവില്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ കേന്ദ്രസർക്കാർ ഒരിക്കലും അറസ്റ്റ് ചെയ്യില്ലെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. ബ്രിജ് ഭൂഷൺ സിംഗ് ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽനിന്നയാളാണെന്നും സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം എക്കാലത്തും പുലർത്തിപ്പോന്ന യുദ്ധതന്ത്രമാണെന്നും അശോകൻ ചരുവിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കില്ല. ഒന്നാമത്തെ കാര്യം അയാൾ ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽനിന്നയാളാണ്. രണ്ട്: ബലാത്സംഗം. സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം പുലർത്തിപ്പോന്ന യുദ്ധതന്ത്രമാണ്. ഗുജറാത്തിൽ 2002-ൽ അത് പരീക്ഷിച്ച് വിജയിച്ചതുമാണ്. അപമാനിക്കപ്പെട്ട പെൺകുട്ടികൾ, രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങൾ മെഡലുകൾ ഗംഗയിലെറിഞ്ഞോട്ടെ, അവർ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്‌തോട്ടെ. ബിജെപിക്ക് അതൊരു പ്രശ്‌നമല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകിട്ടാനുളള രാമക്ഷേത്ര നിർമ്മാണം നടക്കുന്നുണ്ട്. പാർലമെന്റിനെയും ക്ഷേത്രമാക്കിയിട്ടുണ്ട്. പോരെങ്കിൽ 2024 ആകുമ്പോഴേക്ക് ഒരു പുൽവാമ, രണ്ട് വർഗീയ കലാപം, ഒരു യുദ്ധഭീതി- ഇതൊക്കെ വരാനുണ്ട്. വിശ്വാസികളായ അമ്മമാർ പെൺകുഞ്ഞുങ്ങളുളളവർ അടക്കം ബ്രിജ് ഭൂഷന്മാർക്ക് വോട്ടുചെയ്യും. മതിയല്ലോ'- അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More