ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഹൈദരാബാദ്:  ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി സ്വന്തമാക്കിയ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഇന്നലെ വൈകുന്നേരമാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികൾ ക്ഷേത്രത്തിലെത്തിയത്. വെളള തുണി കൊണ്ട് മൂടിയ ട്രോഫി പ്രതിനിധി ക്ഷേത്രത്തിലെ പൂജാരിമാരെ ഏൽപ്പിക്കുന്നതിന്റെയും ട്രോഫിക്ക് പൂജ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ് നേടിയ ട്രോഫിയുമായി ക്ഷേത്രത്തിലെ പൂജാരിമാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കഴിഞ്ഞ ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് ആരാധകർപോലും കിരീട സാധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഗുജറാത്തിനുപിന്നിൽ രണ്ടാംസ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് 215 റൺസ് അടിക്കുകയും ഇടയ്ക്കുപെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിട്ടും ചെന്നൈ സൂപ്പർ കിംഗ്‌സ വിജയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐപിഎൽ കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചെന്നൈ സൂപ്പർ കിംഗ് ഇത്തവണ കിരീടം നേടിയതെന്നും അതിനാലാണ് തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ട്രോഫി പൂജിച്ചതെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

Contact the author

National Deskc

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 2 days ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More