24 വര്‍ഷത്തെ സേവനം; നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

Web Desk 10 months ago

തിരുവനന്തപുരം: 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് നടന്‍ ജോബി. കെ എസ് എഫ് ബിയില്‍ സീനിയര്‍ മനേജരായിട്ടാണ് ജോബി വിരമിച്ചത്. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ജോബി കലാരംഗത്ത് സജീവമായത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ മണ്ണാം കട്ടയും കരിയിലയും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്നതോടെ മുഴുവന്‍ സമയവും കലാജീവിതത്തിനായി മാറ്റിവെക്കുമെന്ന് ജോബി പറഞ്ഞു. ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ തുടങ്ങുകയെന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും ജോബി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ടുമാത്രമാണ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതെന്നും താരം പറഞ്ഞു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More