വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

വാഷിംഗ്‌ടണ്‍: കോളറാഡോയിലെ യു.എസ്. എയര്‍ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേദിയില്‍ തട്ടിവീണു. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കിയും അഭിവാദനം ചെയ്തും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈഡന്‍ വേദിയില്‍ തട്ടിവീണത്. 

ബൈഡനും മറ്റ് പ്രസംഗകര്‍ക്കും വേണ്ടി വേദിയില്‍ ടെലിപ്രോംപ്റ്റര്‍ വെച്ചിരുന്നു. ഈ ടെലിപ്രോംപ്റ്ററിന് പിന്തുണ നല്‍കാന്‍, നിലത്തുവെച്ചിരുന്ന വസ്തുവില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നാണ് വിവരം. അതേസമയം, എയർ ഫോഴ്സ് വൺ, മറീൻ വൺ എന്നീ സ്ഥലങ്ങളില്‍ നിന്ന് വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററിൽനിന്നു പുറത്തു കടക്കവേ വാതിലിൽ തലയിടിക്കുകയായിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എണ്‍പതുകാരനായ ബൈഡന്‍. 

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More