'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

കമ്പം: അരിക്കൊമ്പനായി അരിയും ശര്‍ക്കരയും പഴക്കുലയുമെല്ലാം കാട്ടിലെത്തിച്ച് തമിഴ്‌നാട്. അരിക്കൊമ്പന്‍ ഇപ്പോള്‍ രാത്രി ജനവാസമേഖലയിലിറങ്ങിയാണ് ഭക്ഷണം കണ്ടെത്തുന്നതെന്നും ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഭക്ഷ്യവസ്തുക്കള്‍ കാട്ടിനുളളില്‍ എത്തിച്ചുനല്‍കിയതെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ പറഞ്ഞു. അരിക്കൊമ്പന്റെ തുമ്പിക്കയ്യിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായതല്ലെന്നും അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എംഎല്‍എ വ്യക്തമാക്കി.

'ഷണ്‍മുഖ ഡാമിനോട് ചേര്‍ന്നുളള റിസര്‍വ്വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുളളത്. രാത്രി കൃഷിത്തോട്ടങ്ങളിലെത്തിയാണ് അവന്‍ ഭക്ഷണം കണ്ടെത്തുന്നത്. കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കാനാണ് വിവിധ ഇടങ്ങിലായി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്. സഞ്ചരിക്കുന്ന വഴി അറിയാത്തതുകൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും തുമ്പിക്കയ്യിലേത്. വനംവകുപ്പ് അതികൃതരോ ജനങ്ങളോ മൂലം ആനയ്ക്ക് ഒരു പരിക്കുമുണ്ടായിട്ടില്ല'-എന്‍ രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം പേരാണ് ആനയെ നിരീക്ഷിക്കുന്നതെന്നും ഇനി ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. ആന മേഘമല വനമേഖലയില്‍നിന്ന് ഉള്‍ക്കാട്ടിലേക്ക് നീങ്ങുകയാണെങ്കില്‍ മറ്റ് ഇടപെടലുകള്‍ നടത്തേണ്ടതില്ല എന്നാണ് വനംവകുപ്പിന്റെ തീരുമാനമെന്നും എന്‍ രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More