'ഞാന്‍ ഇവിടെ സന്തോഷവാനാണ്'; അല്‍ നസ്ര്‍ വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് റൊണാള്‍ഡോ

റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ വിട്ട് യൂറോപ്പിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്ത സീസണിലും അല്‍ നസ്‌റിനുവേണ്ടി പന്തുതട്ടുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനലുകളോടാണ് റൊണാള്‍ഡോ ഇക്കാര്യം അറിയിച്ചത്. താന്‍ ഇവിടെ തികച്ചും സന്തോഷവാനാണ്. ഇവിടെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. തന്‍റെ കുടുബത്തിനും ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും റൊണാള്‍ഡോ പറഞ്ഞു. 

ഈ സീസണില്‍ താന്‍ പല നേട്ടങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. പക്ഷേ അടുത്ത സീസണില്‍ കാര്യങ്ങള്‍ മാറുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ മികച്ച രീതിയിൽ മുന്നോട്ട് പോകും. സൗദി പ്രോ ലീഗ് മികച്ച നിലവാരം പുലര്‍ത്തുന്ന മത്സരക്ഷമതയുള്ള ഫുട്ബോള്‍ ലീഗാണ്. ഇനിയും വളരാന്‍ അവസരങ്ങള്‍ ഒരുപാടുണ്ട്. അറബ് താരങ്ങളും മികച്ചവരാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിലൊന്നാകും - റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ്  ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക.

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 1 month ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 2 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 3 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More
Web Desk 3 months ago
Football

മെസ്സിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോര്‍ട്ട്

More
More
Sports Desk 3 months ago
Football

മെസ്സിക്ക് പി എസ് ജിയില്‍ വേണ്ടത്ര ബഹുമാനം ലഭിച്ചില്ല - എംബാപ്പെ

More
More