വീണ്ടും ചരിത്ര നേട്ടംകുറിച്ച് ചാറ്റ് ജിപിടി; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓപൺഎഐ (OpenAI)-യുടെ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പുറത്തിറങ്ങി കേവലം എട്ടു മാസം പിന്നിടുമ്പോഴാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച സൈറ്റുകളില്‍ ഒന്നെന്ന ഖ്യാതിയിലേക്ക് ചാറ്റ് ജിപിടി ഉയരുന്നത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‌ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസ ഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.  

ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് അടുത്തമാസംതന്നെ ചാറ്റ് ജിപിടി സ്വന്തമാക്കിയേക്കുമെന്നാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറയുന്നത്. 160 കോടി ഉപയോക്താക്കള്‍ എന്ന റെക്കോര്‍ഡിലേക്ക് ഉടന്‍ എത്തും. യുഎസിൽ നിന്നാണ് ഓപൺഎഐക്ക് ഏറ്റവും കൂടുതൽ വിസിറ്റേഴ്സിനെ  ലഭിക്കുന്നത്. വെബ്‌സൈറ്റ് ട്രാഫിക്കിന്റെ പ്രാഥമിക ഉറവിടവും യു.എസാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിനേനയുള്ള സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ നിലവില്‍ 18-ാം സ്ഥാനത്താണ് ചാറ്റ് ജിപിടി. 

ചാറ്റ് ജിപിടിയുടെ പെട്ടെന്നുള്ള വളർച്ചയുടെ ഒരു പ്രധാന കാരണം അത് ആര്‍ക്കും വളരെ എളുപ്പത്തിൽ ഓപ്പൺ എഐയുടെ വെബ്സൈറ്റ് വഴി ഉപയോഗിച്ചു തുടങ്ങാമെന്നുള്ളതാണ്. chat.openai.com എന്ന ലിങ്ക് സന്ദർശിച്ച്, ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉപയോഗിച്ച് ചേർന്നുകഴിഞ്ഞാൽ ചാറ്റ് ജിപിടിയോട് സംവദിച്ചു തുടങ്ങാം. സൈറ്റിലുള്ള ചാറ്റ്ബോക്സിൽ ചോദ്യങ്ങളോ പ്രസ്താവനകളോ ടൈപ്പ് ചെയ്‌താൽ ഇന്നേ വരെ മനുഷ്യർക്കു മാത്രം കഴിഞ്ഞിരുന്ന വിധത്തിൽ വ്യക്തവും കൃത്യവും യുക്തിഭദ്രവുമായ മറുപടികൾ ലഭിക്കും.

ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത് നമ്മള്‍ ചോദിക്കുന്ന/തിരയുന്ന വിവരങ്ങള്‍/കാര്യങ്ങള്‍ കണ്ടെത്തി ക്രോഡീകരിച്ച് വ്യക്തവും കാര്യക്ഷമവുമായി തരുന്നു എന്നതാണ്. ഗൂഗിളില്‍ തിരയുമ്പോള്‍ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുക. അവ ഓരോന്നും തുറന്ന് നമുക്കു വേണ്ട കാര്യങ്ങള്‍ നാംതന്നെ കണ്ടെത്തണം. മറ്റൊരു കാര്യം, ചാറ്റ് ജിപിടി നമ്മളുമായുള്ള സംവാദത്തിന്റെ പശ്ചാത്തലം ഓർത്തുവയ്ക്കുമെന്നുള്ളതാണ്. ഗൂഗിളിൽ തിരച്ചിൽ നടത്തുമ്പോൾ സെർച്ചുകൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചാറ്റ് ജിപിടി ഒരു ത്രെഡിൽ നേരത്തേയുള്ള എല്ലാ ചോദ്യോത്തരങ്ങളെയും കണക്കിലെടുത്താണ് പിന്നീടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More