കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പോണിടെയ്ൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനൊപ്പം മാസായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് ഡിനോ ഡെന്നീസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയില്‍ ഗൗതം വാസുദേവ് മേനോന് പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
കാപ്പയുടെ വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ബസൂക്ക നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഒരു സ്റ്റൈലിഷ ്ത്രില്ലര് ആയിരിക്കുമെന്ന് ജിനു വി എബ്രഹാം നേരത്തെ മധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഏറെ കൗതുകവും സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇതുവരെ ഒരു അപ്ഡേഷനും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.