ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

തിരുവനന്തപുരം: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. "ബേട്ടി ബച്ചാവോ " എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസർത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കായിക താരങ്ങൾക്കെതിരെ ഡൽഹിയിൽ അരങ്ങേറുന്നതെന്നും സുധാകരന്‍ പറഞ്ഞു. തങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തി വരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഢനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

'ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളിൽ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകൾ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകർക്കെതിരെ കലാപത്തിനും നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു. പോക്സോ കേസ് അടക്കം ചുമത്തപ്പെട്ട പീഡകനായ ബിജെപി ഗുണ്ടാ നേതാവിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സമാധാനപരമായ പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായത് കിരാതമായ പോലീസ് നടപടിയാണ്. ഈ താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ്' - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും  ഫലമായി  അന്താരാഷ്ട്ര തലത്തിൽ നേടിയ മെഡലുകള്‍ അവർ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ് നരേന്ദ്രമോദി സൃഷ്ടിച്ചിരിക്കുന്നത്. ആത്മാഭിമാനം സംരക്ഷിക്കുവാനും നീതി ലഭിക്കുന്നതിനുമായി  കായികതാരങ്ങൾ നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More