രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടർ  നടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു റഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. 'പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു' എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. 

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോള്‍ രഹ്ന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. 

'സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെയാണ് തന്‍റെ വീഡിയോ' എന്നായിരുന്നു അന്ന് രഹന ഫാത്തിമ പറഞ്ഞിരുന്നത്. ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- എന്നും അവര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 8 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More
Web Desk 1 day ago
Keralam

പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

More
More
Web Desk 2 days ago
Keralam

ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

More
More
National Desk 2 days ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

More
More
Web Desk 2 days ago
Keralam

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

More
More