ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

മുംബൈ: താന്‍ അവാര്‍ഡുകള്‍ കാര്യമായി എടുക്കാറില്ലെന്ന് നടന്‍ നസിറുദ്ദീൻ ഷാ. തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ബാത്ത്റൂം വാതിലിന് പിടിയായി ഉപയോഗിക്കുകയാണെന്നും നടന്‍ പറഞ്ഞു. തനിക്ക് കുറെയധികം അവാര്‍ഡുകള്‍ ലഭിച്ചു. ആദ്യ കാലത്ത് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ സന്തോഷമാണ് തോന്നിയത്. എന്നാല്‍ പിന്നീട് ഇത് ഒരു ലോബിയുടെ ഭാഗമാണെന്ന് മനസിലായി. ഇപ്പോള്‍ താന്‍ അവാര്‍ഡുകള്‍ വാങ്ങാന്‍ പോകാറില്ലെന്നും 'ദി ലാലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു വേഷം അവതരിപ്പിക്കാന്‍ സമയവും പ്രയത്നവും വിനിയോഗിക്കുന്ന ഏതൊരു നടനും നല്ല നടനാണ്. അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്ത് 'ഈ വർഷത്തെ മികച്ച നടൻ' എന്ന് പറഞ്ഞാൽ, അതെങ്ങനെ ശരിയാകും. ലഭിച്ച അവാർഡുകളെക്കുറിച്ച് ഓര്‍ത്ത് തനിക്ക് അഭിമാനമില്ല. അവസാനം തനിക്ക് ലഭിച്ച രണ്ട് അവാര്‍ഡുകള്‍ വാങ്ങാന്‍ പോയില്ല. പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോൾ എന്നും തന്‍റെ ജോലിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്ന പിതാവിനെ ഓര്‍മ്മിച്ചു. ആ അവാർഡുകൾ ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ മറ്റ് കോംപറ്റീഷന്‍ അവാര്‍ഡുകള്‍ ഇനി വാങ്ങില്ല - നസിറുദ്ദീൻ ഷാ പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 1 hour ago
National

'ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്നും'; രാഹുല്‍ ഗാന്ധിയുടെ എഐ ചിത്രവും വൈറല്‍

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 2 days ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More