ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതാവാമെന്ന് റിപ്പോര്‍ട്ട്. നാല്‍പത് മൃതദേഹങ്ങളില്‍ യാതൊരു പരിക്കും ഇല്ല എന്നതാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. മൃതദേഹ പരിശോധനയില്‍ ബാഹ്യമായ യാതൊരു പരിക്കുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ പെട്ട കോറാമണ്ഡല്‍ എക്സ്പ്രെസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളാണ് വൈദ്യതാഘാതമേറ്റ് മരണപ്പെട്ടതാണ് എന്ന് സംശയിക്കപ്പെടുന്നത്. പാളം തെറ്റിയ കോറാമണ്ഡല്‍ എക്സ്പ്രെസ്സിലിടിച്ച് ശ്വന്താപൂര്‍- ഹൗറ എക്സ്പ്രെസ്സും തകര്‍ന്നിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതാകാം പരിക്കേല്‍ക്കാത്ത നാല്‍പത് പേരുടെ മരണത്തിന് കാരണം എന്നാണ് നിഗമനം. 

ഇതിനിടെ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 278 ആയി ഉയര്‍ന്നു. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്.  

Contact the author

National

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More