കുട്ടനാട്ടുകാര്‍ക്ക് ശുദ്ധജല പ്ലാന്‍റ് നല്‍കി മോഹന്‍ലാല്‍

ആലപ്പുഴ: കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റ് നല്‍കി നടന്‍ മോഹന്‍ലാല്‍. കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൌണ്ടേഷന്‍ കുടിവെള്ള പ്ലാന്‍റ് സ്ഥാപിച്ചത്. ഈ മേഖലയിലെ 300 ഓളം കുടുംബങ്ങള്‍ക്കും സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുമാണ് ഈ പ്ലാന്‍റില്‍ നിന്ന് കുടിവെള്ളമെത്തുക. പൂര്‍ണമായും സൌരോര്‍ജത്തിലാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം.

പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്‍റില്‍ നിന്നും ശേഖരിക്കാന്‍ സാധിക്കും. കുട്ടനാട്ടിലെ ജലത്തില്‍ സാധാരണമായി കാണുന്ന ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്‍സ് എന്നിവ നീക്കി കോളിഫോം, ഇ കൊളൈ എന്നീ ബാക്ടീരിയകളേയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. മേജര്‍ രവിയാണ് പ്ലാന്‍റ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 3 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More