ചെന്നൈ: ചലച്ചിത്ര മേഖലയില്‍ വീണ്ടും സജ്ജീവമാകാനൊരുങ്ങി മലയാളികളുടെ പ്രിയ താരം ഭാവന. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാ മേഖലയിലേക്ക് തിരിച്ചെത്തുകയാണ് താരം. 'ദീ ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായി റിലീസിന് എത്തും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80 ല്‍ അധികം സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. അജിത്ത് നായകനായി എത്തിയ 'അസല്‍' ആണ് ഭാവന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്.