അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ഇടിമിന്നലും മഴയും; കടലില്‍ പോകുന്നത് വിലക്കി

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ (ജൂണ്‍ 7 മുതല്‍ 9 വരെ) മുതല്‍ വെള്ളിയാഴ്ച വരെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അത് ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കോട്ട് സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും എന്നാണ് പ്രവചനം. തത്ഫലമായി അറബിക്കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സംസ്ഥാന തീരത്തുനിന്ന് മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

അതേസമയം പ്രവചനങ്ങൾക്കു പിടികൊടുക്കാതെ കാലവർഷം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ വകുപ്പുകളുടെ പ്രവചനം. എന്നാല്‍ അത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More