തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി റവന്യൂവകുപ്പ്. വില്ലുപുരം ജില്ലയിലെ ധര്‍മ്മരാജ ദ്രൗപതിയമ്മന്‍ ക്ഷേത്രമാണ് അടച്ചുപൂട്ടിയത്. പ്രദേശത്തെ വണ്ണിയാര്‍ സമുദായക്കാരും ദളിതരും തമ്മില്‍ ഏറെനാളായി ക്ഷേത്രപ്രവേശനം സംബന്ധിച്ച് നിലനിന്ന തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ക്ഷേത്രം സീല്‍ ചെയ്ത് പൂട്ടാന്‍ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടത്. ഗ്രാമത്തില്‍ അസാധാരണമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ആരാധന നടത്തുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും പ്രശ്‌നപരിഹാരം കാണുന്നതുവരെ ഇരുവിഭാഗങ്ങളിലുളളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ രവിചന്ദ്രന്‍ പറഞ്ഞു. പ്രദേശത്ത്  സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ അഞ്ച് ജില്ലകളില്‍നിന്നായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രില്‍ ഏഴിന് ക്ഷേത്രത്തിലെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിച്ചയാളെ മേല്‍ജാതിക്കാർ മര്‍ദ്ദിക്കുകയും ജാതീയമായ അധിക്ഷേപം നടത്തുകയും ചെയ്തു. തുടർന്ന് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ദളിതരും വണ്ണിയാര്‍ സമുദായാംഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാനായി ജില്ലാ കളക്ടര്‍ വി പളനിയുടെയും ആര്‍ഡിഒ രവിചന്ദ്രന്റെയും നേതൃത്വത്തില്‍ ഏഴുതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇതോടെയാണ് ക്ഷേത്രം പൂട്ടാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 23 hours ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 2 days ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More