ഓമനക്കുട്ടൻ മുതൽ ആർഷോ വരെ എല്ലാവർക്കും വ്യക്തിത്വവും അഭിമാനവുമുണ്ട്; മാധ്യമങ്ങള്‍ക്കെതിരെ എ എ റഹിം

മാധ്യമങ്ങള്‍ നല്‍കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ എ റഹിം എം പി. ഓമനക്കുട്ടൻ മുതൽ ആർഷോ വരെ എല്ലാവർക്കും വ്യക്തിത്വവും അഭിമാനവുമുണ്ടെന്ന് റഹിം പറഞ്ഞു. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്‌ചെക്ക് ചെയ്യേണ്ടത് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകൻ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു. പകരം കള്ള വാർത്ത ബ്രെക്കിങ് ന്യൂസും രാത്രി ചർച്ചയുമൊക്കെയായി ആളിക്കത്തിച്ചു. ഇത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതിൽ പകൽ പോലെ വ്യക്തമാണെന്നും എം പി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഓമനക്കുട്ടൻ മുതൽ ആർഷോ വരെ.

ആർഷോയ്‌ക്കെതിരായ മാർക്ക് തിരിമറി വാർത്ത സമീപകാലത്തു മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാർത്തയായിരുന്നു. ഒരടിസ്ഥാനവുമില്ലാത്ത വാർത്ത. ആർഷോ എഴുതാത്ത പരീക്ഷയിൽ അർഷോയ്ക്ക് മാർക്ക് ദാനമായി കിട്ടി എന്നായിരുന്നു ആരോപണം. ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താൻ നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു ആർഷോ. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്‌ചെക്ക് ചെയ്യേണ്ടത് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകൻ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു. പകരം കള്ള വാർത്ത ബ്രെക്കിങ് ന്യൂസും രാത്രി ചർച്ചയുമൊക്കെയായി ആളിക്കത്തിച്ചു. ഇത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതിൽ പകൽ പോലെ വ്യക്തമാണ്.

ഓമനക്കുട്ടൻ നമുക്ക് മുന്നിൽ ഇപ്പോഴും ജീവനോടെയുണ്ട്. നിഷ്‌ക്കളങ്കനായ ഒരാളെ കള്ളനെന്ന് വിളിച്ചു. ആ മണിക്കൂറുകളിൽ അയാളും കുടുംബാംഗങ്ങളും അനുഭവിച്ച കടുത്ത മാനസിക വേദന എത്രമാത്രമായിരുന്നു എന്നാലോചിച്ചു നോക്കൂ... യഥാർത്ഥത്തിൽ ആർഷോ,മാർക്ക് തട്ടിപ്പ് നടത്തിയിട്ടില്ല. ഓമനക്കുട്ടൻ കള്ളനുമല്ല. എന്നാൽ ഈ വാർത്തകൾ കൊടുത്ത മാധ്യമ പ്രവർത്തകർ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്. ഓമനക്കുട്ടനെതിരായ വാർത്തയിൽ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു. ആർഷോയുടെ വാദമാണ് ശരി എന്നും മാർക്ക് തിരിമറി എന്ന വാർത്ത തെറ്റാണെന്നും വാർത്ത കൊടുത്ത മാധ്യമങ്ങൾ തന്നെ ഇന്നലെ പറയുകയും ചെയ്തു.

മാധ്യമ സ്ഥാപനങ്ങൾക്ക് ധാർമികത എന്നൊന്ന് വേണ്ടെന്നാണോ? ഓമനക്കുട്ടനെതിരെ വ്യാജ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ആ മാധ്യമ സ്ഥാപനങ്ങളിൽ നടപടിയുണ്ടായാതായി അറിയില്ല. ആർഷോയ്ക്ക് എതിരെ കള്ള വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാൻ പോകുന്നതോ ആയ നടപടി എന്തായിരിക്കും? തെറ്റ് ചെയ്യുന്ന ആൾ എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഉദാഹരണത്തിന് ആർഷോയ്‌ക്കെതിരായ വാർത്ത ശരിയാണെന്നും അയാൾ മാർക്ക് തട്ടിപ്പ് നടത്തിയിരുന്നു എന്നും കരുതുക.. ആർഷോയ്‌ക്കെതിരെ കോളേജ്‌, സർവകലാശാല നടപടികൾ വന്നേനെ. ഇതിനകം പോലീസ് കേസ് രജിസ്റ്റർ ചെയ്തേനെ. എസ്എഫ്ഐ അയാളെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, മാധ്യമ പ്രവർത്തകർ ചെയ്യുന്ന ഈ കൊടും കുറ്റത്തിന് എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തത്. ഭരണഘടന, ഏതൊരു പൗരനും നൽകിയിരിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ എന്ന അവകാശത്തിൽ കവിഞ്ഞു മറ്റൊന്നും ഈ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.

വാർത്തകൾ കൊടുക്കുമ്പോൾ എന്തോ സവിശേഷമായ അധികാരം തങ്ങൾക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവർത്തകനും വേണ്ട. നിങ്ങളുടെ വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം നിങ്ങൾക്കുണ്ടാകണം. മറുഭാഗം കേൾക്കണം കേൾപ്പിക്കണം ക്രോസ്‌ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം. വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം കാണിക്കണം. നിങ്ങളൊഴികെ,മറ്റെല്ലാവരും ചാഞ്ഞു നിൽക്കുന്ന പാഴ്മരം മാത്രമാണെന്ന് കരുതരുത്. ഓമനക്കുട്ടൻ മുതൽ ആർഷോ വരെ എല്ലാവർക്കും വ്യക്തിത്വവും അഭിമാനവുമുണ്ട്. അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ഓരോ പൗരനും നൽകുന്ന ഉറപ്പ് വളരെ അമൂല്യമായതാണ്. അനർഘമായ ആ അവകാശത്തിനുമേൽ കടന്നുകയറാൻ ഒരാൾക്കും അവകാശമില്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More