മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ് - തോമസ്‌ ഐസക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. കർണ്ണാടകയിലെ ബിജെപിയുടെ തോൽവി ഇതിലേക്കാണു വിരൽചൂണ്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

2024-ൽ മോദി സർക്കാരിനെ താഴെയിറക്കുന്നതിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്. കർണ്ണാടകയിലെ ബിജെപിയുടെ തോൽവി ഇതിലേക്കാണു വിരൽചൂണ്ടുന്നത്. എന്നാൽ അടുത്ത നിയമസഭാ പോരാട്ടം നടക്കാൻ പോകുന്ന രാജസ്ഥാനിൽ കോൺഗ്രസിലെ കലഹം മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും മോദിയുടെ പ്രഭാവം അതിവേഗത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ സ്വാധീനശക്തി രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിൽതന്നെയും ഇടതുപക്ഷത്തിന് രാഷ്ട്രത്തിന്റെ ഭാവിനിർണ്ണയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താനാകണം. കാരണം മോദി വിരുദ്ധ നിലപാട് എടുക്കുന്ന പാർട്ടികൾ പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തികനയങ്ങളുടെ കാര്യത്തിൽ അടിസ്ഥാനപരമായ വിയോജിപ്പുകൾ ബിജെപിയുമായി ഇല്ലായെന്നതാണു വാസ്തവം. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. രാജ്യത്തിന്റെ മുന്നിൽ ഒരു ബദൽ ഉയർത്തിപ്പിടിക്കുന്നതു കേരളമാണ്. ഇന്നു കേരള സർക്കാരിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തെ മറികടന്ന് പാവങ്ങൾക്കു കൂടുതൽ സുരക്ഷ ഒരുക്കുന്നതിനോടൊപ്പം വ്യവസായ മുന്നേറ്റവും ഉറപ്പുവരത്തുന്നതിന് കേരളത്തിൽ ഇടതുപക്ഷം വിജയിച്ചേ തീരൂ. ഇതായിരുന്നു കാർത്തികപ്പള്ളിയിൽ നടന്ന ഹരിപ്പാട് മണ്ഡലം റാലിയിൽ വിശദീകരിക്കാൻ ശ്രമിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More