കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി നിര്‍മ്മിച്ച സിനിമകള്‍- ഫാറൂഖ് അബ്ദുളള

ഡല്‍ഹി: കശ്മീര്‍ ഫയല്‍സും കേരളാ സ്റ്റോറിയും പോലുളള സിനിമകള്‍ രാജ്യത്തെ വിഭജിക്കാനായി നിര്‍മ്മിച്ചവയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുളള. അത്തരം സിനിമകള്‍ രാജ്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്നും അവ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുമെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ബംഗളുരുവിലെ വസതിയിലെത്തി സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളാ സ്‌റ്റോറിയും കശ്മീര്‍ ഫയല്‍സുമെല്ലാം രാജ്യത്തെ വിഭജിക്കാനായി നിര്‍മ്മിച്ച സിനിമകളാണ്. അവ രാജ്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണ്. ഇന്ത്യ നമുക്കോരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. നിങ്ങള്‍ മുസ്ലീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ സിഖോ ആയാലും, കര്‍ണാടകയിലെയോ തമിഴ്‌നാട്ടിലെയോ മഹാരാഷ്ട്രയിലെയോ കശ്മീരിലെയോ ആയാലും ഇന്ത്യ നിങ്ങളുടേതാണ്. നമ്മളെല്ലാവരും ഒന്നാണ്. ഇന്ത്യയെ നശിപ്പിക്കാനാണ് അവര്‍ ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്'- ഫറൂഖ് അബ്ദുളള പറഞ്ഞു. 

നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും വൈവിധ്യത്തെ സംരക്ഷിക്കുക വഴി രാജ്യത്തിന്റെ ഐക്യത്തെയാണ് നാം സംരക്ഷിക്കുന്നതെന്നും ഫാറൂഖ് അബ്ദുളള കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 6 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 8 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More