ഡല്‍ഹി: ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമുയര്‍ത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ട്വിറ്ററിലൂടെയാണ് വിനേഷ് ഇക്കാര്യം ചോദിച്ചത്. നീതി ലഭിക്കാന്‍ വൈകുന്നതിലൂടെ പെണ്‍കുട്ടികളുടെ ആത്മധൈര്യം ചോര്‍ന്നുപോകാതിരിക്കട്ടെയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ സമരം കഴിഞ്ഞ ദിവസം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. അതിനുപിന്നാലെ ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് മൊഴിമാറ്റി. ഈ പശ്ചാത്തലത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രിജ് ഭൂഷനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് കേന്ദ്ര കായികമന്ത്രിയില്‍നിന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അതിനുപിന്നാലെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുളള ട്രയല്‍സിന്റെ ഫൈനലില്‍ മകള്‍ തോറ്റതിന്റെ ദേഷ്യത്തിലാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതെന്നും എഫ് ഐ ആറില്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും മൊഴിമാറ്റി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തുകയായിരുന്നു.