വിദ്യക്കൊപ്പം; റിസ്ക് എടുക്കാൻ തയ്യാറുള്ള ആരും കള്ളരേഖകൾ ഉണ്ടാക്കും - പരിഹാസവുമായി ഹരീഷ് വാസുദേവന്‍‌

എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ പരിഹാസവുമായി ഹരീഷ് വാസുദേവന്‍. സാമൂഹിക മധ്യമാമായ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് വാസുദേവന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അധികാര സ്ഥാനങ്ങളിൽ അൽപ്പമെങ്കിലും ആക്സസ് ഉള്ളൊരാൾ ഒരു വ്യാജരേഖ ചമച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പിടിക്കപ്പെട്ടാൽത്തന്നെ ശിക്ഷിക്കപ്പെടാനായുള്ള സാധ്യത അതിലേറെ കുറവാണ്. വ്യാജരേഖ ചമയ്ക്കുന്നവരുടെ പിറകേ പോയി വിചാരണ ഉറപ്പാക്കി അവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കാനുള്ളത്ര ജാഗ്രതയും വ്യഗ്രതയും ഉള്ള നിയമവ്യവസ്ഥയൊന്നും ഇന്ത്യയിലില്ല. റിസ്ക് എടുക്കാൻ തയ്യാറുള്ള ആരും കള്ളരേഖകൾ ഉണ്ടാക്കും. നേട്ടം കൊയ്യും. പിടിക്കപ്പെട്ടാൽ ഊരാനുള്ള വഴി നോക്കും. കേസ് തേച്ചു മായ്ച്ചു കളയും. അതറിയാവുന്ന 'വിദ്യ'മാർ ഇനിയും വ്യാജരേഖ ചമയ്ക്കുമെന്നും ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വിദ്യയ്ക്ക് ഒപ്പം..

ഏതാണ്ട് പത്തുവർഷമായി നിയമം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒട്ടേറെ കേസുകൾ കാണുന്നും വാദിക്കുന്നും ഉണ്ട്. ഇതുവരെയുള്ള അനുഭവം വെച്ചു പറയട്ടെ, അധികാര സ്ഥാനങ്ങളിൽ അൽപ്പമെങ്കിലും ആക്സസ് ഉള്ളൊരാൾ ഒരു വ്യാജരേഖ ചമച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പിടിക്കപ്പെട്ടാൽത്തന്നെ ശിക്ഷിക്കപ്പെടാനായുള്ള സാധ്യത അതിലേറെ കുറവാണ്. വാർത്തയായേക്കാം, താൽക്കാലികമായി നാണം കെട്ടേക്കാം, അപൂർവ്വമായി മാത്രമേ അത്തരക്കാർക്ക് വിചാരണ പോലും നേരിടേണ്ടി വരുന്നുള്ളൂ. മിക്കവാറും കേസുകൾ തള്ളിപ്പോകും, അല്ലെങ്കിൽ രാജിയാകും. അനുഭവമാണ്. കക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കണം എന്ന പ്രൊഫഷണൽ എത്തിക്സ് ഉള്ളതുകൊണ്ട് വിശദാംശങ്ങൾ പറയുന്നില്ല.

വ്യാജരേഖ ചമയ്ക്കുന്നവരുടെ പിറകേ പോയി വിചാരണ ഉറപ്പാക്കി അവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കാനുള്ളത്ര ജാഗ്രതയും വ്യഗ്രതയും ഉള്ള നിയമവ്യവസ്ഥയൊന്നും ഇന്ത്യയിലില്ല - കേരളത്തിലുമില്ല. ചുമ്മാ കുറേക്കാലം അവരെ നടത്തിക്കാം എന്നുമാത്രം. വ്യാജരേഖ മാത്രമല്ല, കള്ള സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്യുന്ന എത്രയോ വില്ലേജ് ഓഫീസര്മാരുണ്ട്, എഞ്ചിനീയര്മാരുണ്ട്, പഞ്ചായത്ത് സെക്രട്ടറിമാരുണ്ട് കള്ള സത്യവാങ്മൂലം കോടതിയിൽ കൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുണ്ട്!!! 

ആർക്ക് വേണ്ടിയാണോ ഇത്തരം കള്ളത്തരം ചെയ്യുന്നത് അവർ അതിന്റെ മുഴുവൻ ഗുണഫലവും അനുഭവിച്ചു കഴിഞ്ഞാലും ഈ കള്ളത്തരം ചൂണ്ടിക്കാണിച്ചവന്റെ പരാതിയിൽ അന്വേഷണവും കേസും കഴിയില്ല !!! രേഖകളിൽ വിശ്വസിച്ചാണ് ഇവിടെ മനുഷ്യരുടെ ജീവിതങ്ങൾ തീരുമാനിക്കപ്പെടുന്നത്.. ഭരണം നടക്കുന്നത്.. വ്യാജരേഖ / കള്ളരേഖ ഉണ്ടാക്കുക എന്നാൽ ഈ സിസ്റ്റത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കൽ ആണ്. സിസ്റ്റം പൊളിക്കലാണ്.. അതിനിരയായ വ്യക്തിയല്ല കേസും കൊണ്ട് നടക്കേണ്ടത് സർക്കാർ തന്നെയാണ്. ആര് ഭരിച്ചാലും അതിനു മാറ്റമില്ല. ചതിക്കാനുള്ള ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചാൽ IPC  468 പ്രകാരം 7 വർഷം വരെയാണ് ശിക്ഷ. ചീറ്റിംഗിന് വേണ്ടിയാണെങ്കിൽ മാത്രമേ വ്യാജരേഖാക്കുറ്റം പറ്റൂ. 

(അല്ലായിരുന്നെങ്കിൽ ചിലപ്പോ മോഡീജി പോലും ജയിലിലായേനെ !) IPC 420നോ, ക്രിമിനൽ ഇന്റൻഷൻ ആദ്യമേ വേണം. കഴിഞ്ഞ 10 വര്ഷം കേരളത്തിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു എത്രയെണ്ണത്തിൽ ശിക്ഷ വാങ്ങിക്കൊടുത്തു?? സർക്കാരിന്റെ കൈവശം കണക്കുണ്ടോ? പുറത്തുവിടുമോ ? കേവല രാഷ്ട്രീയ വിവാദങ്ങൾക്ക് അപ്പുറം മാധ്യമങ്ങളോ പ്രതിപക്ഷം പോലുമോ വ്യാജരേഖ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കാനുള്ള SYSTEM CORRECTION നുള്ള ഒന്നും ചെയ്യില്ല. 

ഇങ്ങനെയൊക്കെയാണ് ഈ സ്റ്റേറ്റ് !! റിസ്ക് എടുക്കാൻ തയ്യാറുള്ള ആരും കള്ളരേഖകൾ ഉണ്ടാക്കും. നേട്ടം കൊയ്യും. സർവ്വകലാശാലാ രേഖകൾ വിവരാവകാശ നിയമത്തിൽ കൊടുക്കരുത് എന്നാണല്ലോ കേന്ദ്രസര്ക്കാര് വാദം. പിടിക്കപ്പെട്ടാൽ ഊരാനുള്ള വഴി നോക്കും, കേസ് തേച്ചു മായ്ച്ചു കളയും. അതറിയാവുന്ന 'വിദ്യ'മാർ ഇനിയും വ്യാജരേഖ ചമയ്ക്കും, പത്തിലൊന്നു പിടിക്കപ്പെട്ടാലായി. ഇല്ലെങ്കിൽ സുഖജീവിതം.

റിസ്ക് എടുക്കാൻ തയ്യാറുള്ളവരേ, വരൂ വ്യാജരേഖ ചമച്ചു ജീവിക്കൂ. പിടിക്കപ്പെടാതെ നോക്കൂ. ഇത് ഇന്ത്യയാണ്. 

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More