ശ്രദ്ധയുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം

കോട്ടയം: ശ്രദ്ധയുടെ മരണത്തില്‍ അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മകളുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഇടപെട്ട മന്ത്രിമാര്‍ മാനേജ്‌മെന്റിന്റെ കെണിയില്‍ പെട്ടതാണെന്നും ശ്രദ്ധയുടെ കുടുംബം ആരോപിച്ചു. ശ്രദ്ധയെ കോളേജ് മാനേജ്‌മെന്റ് കൊന്നതാണെന്നും അവളെ ആത്മഹത്യയിലേക്ക് അവര്‍ തളളിവിടുകയായിരുന്നെന്നും കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

'എല്ലാവരുടെയും പരിപാടികളില്‍ പങ്കെടുക്കുന്നവരാണ് ശ്രദ്ധയുടെ കുടുംബാംഗങ്ങള്‍. ഒരു കുട്ടിയുടെ മരണത്തില്‍ എന്ത് വര്‍ഗീയതയാണ് മാനേജ്‌മെന്റ് കാണുന്നത്? മന്ത്രിമാര്‍ മാനേജ്‌മെന്റിന്റെ കെണിയില്‍ പെടുകയായിരുന്നു. ഇരുകൂട്ടരും ഒത്തുകളിച്ചുവെന്ന് പറയുന്നില്ല. മാനേജ്‌മെന്റിന്റെ ഒത്തുകളിക്ക് മന്ത്രിമാര്‍ നിന്നുകൊടുക്കുകയായിരുന്നു. ശ്രദ്ധയെ മാനേജ്‌മെന്റ് ആത്മഹത്യ ചെയ്യിപ്പിച്ചതാണ്'- കുടുംബം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രദ്ധയുടെ ആത്മഹത്യയ്ക്കുപിന്നാലെ ആരംഭിച്ച വിദ്യാര്‍ത്ഥി സമരത്തിനെതിരെ കാഞ്ഞിരപ്പളളി അതിരൂപത രംഗത്തെത്തിയിരുന്നു. കോളേജില്‍ നടക്കുന്ന സമരം ചില തല്‍പ്പര കക്ഷികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നുമാണ് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കലാണ് പറഞ്ഞത്. വിദ്യാര്‍ത്ഥിനിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വികാരി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 26 minutes ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 22 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More