രാജ്യത്തിന് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍കൂടി, കേരളത്തിന് ഒന്നുപോലുമില്ല

ഡൽഹി: രാജ്യത്തിന് പുതുതായി 50 മെഡിക്കൽ കോളേജുകൾകൂടി അനുവദിച്ച് കേന്ദ്രസർക്കാർ. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 702 ആകും. ഒരുലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമുണ്ടാകും. അതേസമയം, പുതുതായി അനുവദിച്ച മെഡിക്കൽ കോളേജുകളിൽ ഒന്നുപോലും കേരളത്തിനില്ല. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് വേണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. തെലങ്കാനയ്ക്കാണ് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകൾ ലഭിച്ചത്.

തെലങ്കാനയ്ക്ക് 12, ആന്ധ്രപ്രദേശിനും മഹാരാഷ്ട്രയ്ക്കും അഞ്ചും. മഹാരാഷ്ട്രയ്ക്ക് നാലും, അസം, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്ക് മൂന്നും, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് രണ്ടും, മധ്യപ്രദേശ്, നാഗാലാൻഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ഒന്നും വീതമാണ് കേന്ദ്രം മെഡിക്കൽ കോളേജുകൾ അനുവദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുതായി 8195 എംബിബിഎസ് സീറ്റുകളും അനുവദിച്ചു. 50 മെഡിക്കൽ കോളേജുകളിൽ മുപ്പതെണ്ണം സർക്കാർ മേഖലയിലും ഇരുപതെണ്ണം സ്വകാര്യമേഖലയിലുമാണ്. നേരത്തെ നഴ്‌സിംഗ് കോളേജുകൾ അനുവദിച്ചുളള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തിന് കേന്ദ്രം പരിഗണന നൽകുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More