ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

റിയാദ്: വിരമിച്ചശേഷം ഫുട്‌ബോൾ ക്ലബ് ഉടമയാകുമെന്ന്‌ ഫുട്ബോള്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഉര്‍സു എന്ന തന്‍റെ വാട്ടര്‍ ബ്രാന്‍ഡിന്‍റെ ലോഞ്ചിംഗിനിടയിലാണ് താരം തന്‍റെ ഭാവി പരിപാടികളെ കുറിച്ച് തുറന്ന് സംസാരിച്ചത്. സൗദി ക്ലബായ അല്‍ നാസറിനൊപ്പം രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. "കൂടിപ്പോയാൽ മൂന്ന്‌ വർഷം. അതിനുള്ളിൽ കളിജീവിതം അവസാനിപ്പിക്കും. വിരമിച്ചശേഷം ഒരു ക്ലബ് ഉടമയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വന്തമായൊരു ക്ലബ് വേണമെന്ന ആഗ്രഹം വർഷങ്ങളായുണ്ട്‌" - റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, മുന്‍ റയല്‍ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ കരീം ബെന്‍സെമ സൌദിയിലേക്ക് വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ഇനിയും മികച്ച താരങ്ങള്‍ സൗദിയിലേക്ക് വരും. അധികം വൈകാതെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് ക്ലബുകളില്‍ ഒന്നായി സൗദി ലീഗ് മാറുമെന്നും റൊണാള്‍ഡോ പറഞ്ഞു. 

അൽനസ്റിനായി 14 കളികളിൽ ഇറങ്ങി 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ അല്‍നസറുമായി കരാര്‍ ഒപ്പുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടര വര്‍ഷം നീളുന്ന കരാറാണ്  ക്ലബുമായി റൊണാള്‍ഡോയ്ക്കുണ്ടാവുക. 

Contact the author

Sports Desk

Recent Posts

Sports Desk 1 month ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 3 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 3 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 3 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More
Sports Desk 4 months ago
News

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസ്സി പി എസ് ജി വിടുന്നു

More
More
Sports 4 months ago
News

ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്സികള്‍ പുറത്തിറക്കി അഡിഡാസ്

More
More