റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

കൊണ്ടോട്ടി: മാലിന്യപ്ലാന്റിനെതിരെ സമരം ചെയ്ത് ജീവിതമവസാനിപ്പിച്ച റസാഖ് പയംബ്രോട്ട് സിപിഎമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനത്തിന്‍റെ ഇരയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തില്‍ സിപിഎം സ്വീകരിച്ച നിഷേധാത്മകമായ നിലപാടും സമരമുന്നണിയില്‍ നിന്ന അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കൊണ്ടോട്ടിയില്‍ റസാഖ് പയംബ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''റസാഖ് പയംബ്രോട്ട് തന്‍റെ മരണത്തിന് ഉത്തരവാദികളായ ആളുകളുടെ പേര് ആത്മഹത്യാകുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപട്ടികയില്‍ ഉണ്ട്. അതുകൊണ്ടാണ് അന്വേഷണം ഇഴയുന്നത്. റസാഖ് പയംബ്രോട്ടിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്വേഷണം സുതാര്യമാക്കണം.''- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനനിബിഡമായ പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. പ്ലാന്‍റ് ഉടന്‍ അടച്ചുപൂട്ടണം. ഇത്തരം ഒരു ദുരന്തം കേരളത്തില്‍ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും റസാഖിന്‍റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ റസാഖ് പയംബ്രോട്ട് പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലാണ് ആത്മഹത്യ ചെയ്തത്.  

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 23 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 3 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More